ഇന്ത്യൻ ഫുട്ബോളിന്റെ വസന്തമായ ഇന്ത്യൻ സൂപ്പർ ലീഗിന് (ISL) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അഭൂതപൂർവ്വമായ ജനപ്രീതി. പുതിയ സീസണിന്റെ ആദ്യ വാരത്തിൽ തന്നെ യൂട്യൂബിൽ വൻ റെക്കോർഡുകളാണ് ഐ.എസ്.എൽ കുറിച്ചിരിക്കുന്നത്. ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്നായി 65 മില്യൺ (6.5 കോടി) യൂട്യൂബ് വ്യൂസാണ് ലീഗ് സ്വന്തമാക്കിയത്. മൊത്തത്തിൽ 52 മില്യൺ കാണികളിലേക്ക് എത്താനും ഐ.എസ്.എല്ലിന് സാധിച്ചു.
ലഭിച്ച ലൈക്കുകളും ഷെയറുകളും കമന്റുകളും കണക്കാക്കുന്ന എംഗേജ്ഡ് വ്യൂസ് (Engaged views) ആദ്യ വാരത്തിൽ 16.8 മില്യണിലെത്തി. ഇതോടൊപ്പം 1,20,000 പുതിയ സബ്‌സ്‌ക്രൈബർമാരാണ് ലീഗിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലേക്ക് ഒഴുകിയെത്തിയത്.
ആദ്യ മത്സരം നൽകിയ ആവേശം: സീസണിലെ ആദ്യ ഉദ്ഘാടന മത്സരം മാത്രം യൂട്യൂബിൽ നേടിയത് 8.9 മില്യൺ വ്യൂസ് ആണ്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം: ഇന്റർ കാശി - കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി പോരാട്ടമാണ് ഇംഗ്ലീഷ് ഫീഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം ലൈവായി കണ്ട മത്സരം. 3,49,073 കാണികളാണ് (Peak Concurrent Viewership) ഒരേസമയം ഈ മത്സരം തത്സമയം കണ്ടത്.
ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മത്സരം: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി - മോഹൻ ബഗാൻ സൂപ്പർ ജയന്റ് പോരാട്ടമാണ് ഇംഗ്ലീഷ് ഫീഡിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരം. റെക്കോർഡ് 17 മില്യൺ വ്യൂസാണ് ഈ ഒറ്റ മത്സരം നേടിയത്.
ഹിന്ദി ഫീഡിലെ തരംഗം: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - മോഹൻ ബഗാൻ മത്സരം ഹിന്ദി ഫീഡിൽ ഒരേസമയം 1,00,660 പേർ തത്സമയം കണ്ടു.
ഇന്ത്യൻ ഫുട്ബോളിന്റെ ജനപ്രീതി ഓരോ വർഷവും എത്രത്തോളം വർദ്ധിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഡിജിറ്റൽ ലോകത്ത് ഐ.എസ്.എൽ സൃഷ്ടിക്കുന്ന ഈ തരംഗം.
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ആഴ്സനലിന്റെ മിന്നുന്ന ജയം: ഏഴ് മിനിറ്റിൽ മൂന്ന് ഗോളുകൾ നേടി ലില്ലെ തകർന്നു!