സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാളൻഡിന്റെ ഇരട്ടഗോൾ മികവിൽ ഡെന്മാർക്കിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി നോർവേ (3-2). മത്സരത്തിലുടനീളം മിന്നുന്ന ഫോം പുറത്തെടുത്ത നോർവേ, തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ ബോബ് നേടിയ ഗോളിലൂടെ നോർവേയാണ് ആദ്യം മുന്നിലെത്തിയത്. തുടർന്ന് 18-ാം മിനിറ്റിൽ ഹാളൻഡ് നോർവേയുടെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഡെന്മാർക്ക് 25-ാം മിനിറ്റിൽ ഡാംസ്ഗാർഡിലൂടെയും (Damsgaard) 60-ാം മിനിറ്റിൽ ഹോയ്ലൻഡിലൂടെയും (Højlund) ഗോളുകൾ മടക്കി മത്സരം സമനിലയിലാക്കി (2-2).
എന്നാൽ 74-ാം മിനിറ്റിൽ ഹാളൻഡ് നേടിയ രണ്ടാം ഗോൾ നോർവേയ്ക്ക് നിർണായക വിജയവും 3 പോയിന്റും സമ്മാനിക്കുകയായിരുന്നു.
സ്കോർ ബോർഡ്:
നോർവേ 3 - 2 ഡെന്മാർക്ക്
നോർവേ: ബോബ് (14'), ഹാളൻഡ് (18', 74')
ഡെന്മാർക്ക്: ഡാംസ്ഗാർഡ് (25'), ഹോയ്ലൻഡ് (60')
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇംഗ്ലീഷ് ഫീഡിൽ റെക്കോർഡ് ലൈവ് വ്യൂവേഴ്സ്.