ലിസ്ബൺ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിൽ തുടർന്നു കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് സഹതാരവും മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനുമായ ബ്രൂണോ ഫെർണാണ്ടസ്. ക്രിസ്റ്റ്യാനോയുടെ വിരമിക്കൽ ഇത്തരത്തിലൊരു പരാജയത്തോടെയോ നിരാശയോടെയോ ആകരുതെന്നും, മറിച്ച് ആഘോഷപൂർവ്വമായ ഒരു ദിനത്തിലായിരിക്കണമെന്നും ബ്രൂണോ പറഞ്ഞു.
"ക്രിസ്റ്റ്യാനോ ദേശീയ ടീമിൽ നിന്ന് വിരമിക്കില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എന്ന് വിരമിക്കാൻ തീരുമാനിച്ചാലും, അല്ലെങ്കിൽ അദ്ദേഹത്തിന് വിരമിക്കണമെന്ന് തോന്നിയാലും, അത് അദ്ദേഹത്തിന്റെ മഹത്തായ കരിയറിനെ ആഘോഷമാക്കുന്ന അതിമനോഹരമായ ഒരു ദിനത്തിലായിരിക്കണം. ഇത്തരത്തിലൊരു നിരാശയിൽ അവസാനിക്കേണ്ട ഒന്നല്ല അത്." - ബ്രൂണോ വ്യക്തമാക്കി.
പോർച്ചുഗൽ ദേശീയ ടീമിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും ക്രിസ്റ്റ്യാനോയ്ക്കൊപ്പം ദീർഘകാലം കളിച്ച താരമാണ് ബ്രൂണോ ഫെർണാണ്ടസ്. റൊണാൾഡോ രാജ്യത്തിനായി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് അർഹിക്കുന്ന ആദരവോടെയുള്ള ഒരു യാത്രയയപ്പാണ് അദ്ദേഹം അർഹിക്കുന്നതെന്ന് ബ്രൂണോ ഓർമ്മിപ്പിച്ചു.
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇംഗ്ലീഷ് ഫീഡിൽ റെക്കോർഡ് ലൈവ് വ്യൂവേഴ്സ്.