മാഡ്രിഡ്: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവിശ്വസനീയമായ കരിയറിനെയും നേട്ടങ്ങളെയും വാനോളം പുകഴ്ത്തി മുൻ റയൽ മാഡ്രിഡ് പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിൻ സിദാൻ. ക്രിസ്റ്റ്യാനോയ്ക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് സിദാൻ വ്യക്തമാക്കി.
"ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു (Chapeau, Cristiano Ronaldo). ക്രിസ്റ്റ്യാനോയാണ് റയൽ മാഡ്രിഡിൽ ഞങ്ങൾക്ക് അവിശ്വസനീയമായ നിരവധി കിരീടങ്ങൾ നേടിത്തന്നത് എന്നതുകൊണ്ടുതന്നെ എനിക്കിത് ഉറപ്പിച്ചു പറയാൻ സാധിക്കും." - സിദാൻ പറഞ്ഞു.
പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ കരിയറിനെ അർഹിക്കുന്ന രീതിയിൽ തന്നെ ലോകം ആദരിക്കേണ്ടതുണ്ടെന്നും സിദാൻ കൂട്ടിച്ചേർത്തു. "അദ്ദേഹത്തിന്റെ മഹത്തായ കരിയറിനെ നാം ശരിയായ രീതിയിൽ തന്നെ അഭിവാദ്യം ചെയ്യണം. ക്രിസ്റ്റ്യാനോയെപ്പോലൊരു താരം കൂടെയുണ്ടായിരുന്നത് എന്റെ വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്." - സിദാൻ വ്യക്തമാക്കി.
റയൽ മാഡ്രിഡിൽ സിദാന്റെ പരിശീലനത്തിന് കീഴിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായി മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ചരിത്രം കുറിച്ചത്. ഈ കാലയളവിൽ മാഡ്രിഡിന്റെ ഏറ്റവും വിജയകരമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു.
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇംഗ്ലീഷ് ഫീഡിൽ റെക്കോർഡ് ലൈവ് വ്യൂവേഴ്സ്.