ഏഷ്യൻ ഗെയിംസിലെ കിരീടനേട്ടത്തിന്റെ ആവേശത്തിൽ നിന്ന് ലാൻഡുചെയ്ത് 24 മണിക്കൂർ തികയും മുമ്പേ വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ വമ്പൻ ജയം നേടി ഇന്ത്യ മികവ് തുടരുകയാണ്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ മാസ്മരിക സെഞ്ചുറിയുടെയും (42 പന്തിൽ 102*) അരങ്ങേറ്റക്കാരൻ നമൻ ദിറിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെയും മികവിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. 172 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിൽ ഇന്ത്യ മറികടന്നെങ്കിലും, ടീമിനെ അലട്ടുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ തുടർച്ചയായ ഫോമില്ലായ്മയാണ്.
ലഖ്നൗവിൽ കേവലം 11 റൺസെടുത്ത് സഞ്ജു പുറത്തായതോടെ താരത്തിന് നൽകുന്ന 'നീണ്ട അവസരങ്ങളെ' (long rope) ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി.
2026 ടി20 ലോകകപ്പിന് ശേഷം സഞ്ജുവിന്റെ അന്താരാഷ്ട്ര ടി20 പ്രകടനങ്ങൾ തീർത്തും നിരാശാജനകമാണ്. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ നേടിയ രണ്ട് അർദ്ധസെഞ്ചുറികൾ മാറ്റിനിർത്തിയാൽ സഞ്ജുവിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിൽ 9, 7, 2 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ.
തന്റെ യൂട്യൂബ് ചാനലിലൂടെ ഹനുമ വിഹാരി വിഷയം വിശകലനം ചെയ്തത് ഇങ്ങനെ:
"ഏറ്റവും വലിയ ചോദ്യം സഞ്ജുവിന്റെ മറ്റൊരു പരാജയമാണ്. ഇനിയെത്ര നാൾ അദ്ദേഹത്തിന് ഇത്തരത്തിൽ തുടർച്ചയായ അവസരങ്ങൾ ലഭിക്കും? ഞാൻ സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്, അദ്ദേഹം നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുമാണ്. എന്നാൽ ടീമിൽ തനിക്കുള്ള സ്ഥാനം നഷ്ടപ്പെടുമോ എന്ന സുരക്ഷിതത്വമില്ലായ്മയാണ് (insecurity) സഞ്ജുവിനെ ബാധിക്കുന്നത്."
"തനിക്ക് തൊട്ടുപിന്നിൽ കടുത്ത മത്സരമുണ്ടാകുമ്പോൾ സമ്മർദ്ദത്തിലാകുമെന്ന് സഞ്ജു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. ലോകകപ്പിന് മുന്നോടിയായി ഇഷാൻ കിഷൻ ന്യൂസിലൻഡ് പരമ്പരയിൽ തിരിച്ചെത്തിയപ്പോഴും സഞ്ജു സമ്മർദ്ദത്തിലായി. ഇപ്പോൾ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങൾ പുറത്ത് അവസരം കാത്തുനിൽക്കുമ്പോൾ ആ സമ്മർദ്ദം അദ്ദേഹത്തെ വീണ്ടും തളർത്തുകയാണ്."
ഇന്ത്യൻ ജേഴ്സിയിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം കൈകാര്യം ചെയ്യാൻ പഠിക്കുക എന്നത് പ്രധാനമാണെന്നും വിഹാരി കൂട്ടിച്ചേർത്തു.
ക്രൈസ്റ്റ്ചർച്ചിൽ ചരിത്ര ജയം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം
ഇന്ത്യൻ ക്രിക്കറ്റിലെ 'കറുത്ത ഏടുകൾ'; ഗ്രെഗ് ചാപ്പലിനെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ്!
പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി പുതിയ അധ്യക്ഷൻ
തിരക്കുപിടിച്ച ഷെഡ്യൂളും പരിശീലനക്കുറവും; വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ!