യുഎഫ നേഷൻസ് ലീഗിൽ കരുത്തരായ ഇറ്റലിയെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ബെൽജിയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് മിന്നും വിജയം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബെൽജിയത്തിനായി മിക്കെൽ ഗോഡ്സും ഡോഡി ലൂക്കെബാകിയോയും വലകുലുക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ തന്നെ മിക്കെൽ ഗോഡ്സിലൂടെ (Godts) ബെൽജിയം ലീഡ് നേടി. ഇറ്റാലിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി നേടിയ ഈ ഗോൾ ബെൽജിയത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ആദ്യ പകുതിയിൽ തിരിച്ചടിക്കാൻ ഇറ്റലി ശ്രമങ്ങൾ നടത്തിയെങ്കിലും ബെൽജിയം പ്രതിരോധം ശക്തമായി നിലകൊണ്ടു.
തുടർന്ന് രണ്ടാം പകുതിയിലും കൃത്യമായ തന്ത്രങ്ങളോടെ കളംനിറഞ്ഞ ബെൽജിയം 69-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും കണ്ടെത്തി. ഡോഡി ലൂക്കെബാകിയോ (Lukebakio) നേടിയ ഗോളോടെ ഇറ്റലിയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
സ്വന്തം കാണികൾക്ക് മുന്നിൽ ഗോളടിക്കാനാകാതെ ഇറ്റലി പതറിയപ്പോൾ, കൃത്യമായ ഫിനിഷിംഗും ആസൂത്രിതമായ മുന്നേറ്റങ്ങളും കൊണ്ട് ബെൽജിയം അർഹിച്ച വിജയം സ്വന്തമാക്കി
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇംഗ്ലീഷ് ഫീഡിൽ റെക്കോർഡ് ലൈവ് വ്യൂവേഴ്സ്.