ഐ.എസ്.എല്ലിന്റെ പുതിയ പതിപ്പിന് മുന്നോടിയായി കൊച്ചിയിലെ മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തി വമ്പൻ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി! ഗിനിയൻ അന്താരാഷ്ട്ര മുന്നേറ്റനിര താരം മോമോ യാൻസാനെയെ (Momo Yansané) ക്ലബ്ബ് ഔദ്യോഗികമായി തങ്ങളുടെ തട്ടകത്തിലെത്തിച്ചു. മുന്നേറ്റനിരയിൽ കരുത്തും വേഗതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് 29-കാരനായ ഈ ആഫ്രിക്കൻ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ടീമിലെത്തിച്ചിരിക്കുന്നത്.
യൂറോപ്യൻ ലീഗുകളിലും ചാമ്പ്യൻസ് ലീഗ്/കോൺഫറൻസ് ലീഗ് ക്വാളിഫയറുകളിലും കളിച്ച് അറ്റാക്കിംഗിൽ വലിയ അനുഭവസമ്പത്തുള്ള താരമാണ് മോമോ.
സെന്റർ ഫോർവേഡായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് യാൻസാനെ. ഷെരീഫ് ടിരാസ്പോൾ, നിഷ്നി നോവ്ഗൊറോഡ്, റിയെക്ക തുടങ്ങിയ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയ ഈ ഗിനിയൻ താരം എതിർ ബോക്സിനുള്ളിൽ സൃഷ്ടിക്കുന്ന അപകടകരമായ നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷ നൽകുന്നത്.
മുന്നേറ്റ നിരയിലെ ഗോളടി അപകാത പരിഹരിക്കാൻ മോമോ യാൻസാനെയുടെ വരവ് വലിയ കരുത്താകുമെന്നാണ് കോച്ചിന്റെയും ടീം മാനേജ്മെന്റിന്റെയും കണക്കുകൂട്ടൽ. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് വരുന്ന ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ ഗിനിയൻ താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് കായികലോകം.
മഞ്ഞക്കുപ്പായത്തിൽ പുതിയ സീസണിൽ യാൻസാനെ ഗോൾവേട്ട തുടരുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ!
അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മെസ്സി.
റയൽ മാഡ്രിഡിൽ അഞ്ച് വർഷത്തേക്ക് കൂടി കരാർ നീട്ടാൻ ബെല്ലിങ്ഹാം.
ബ്രസീലിയൻ മാന്ത്രികന്റെ അംഗീകാരം; "ലാമിൻ യമാൽ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ചവൻ!
ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇംഗ്ലീഷ് ഫീഡിൽ റെക്കോർഡ് ലൈവ് വ്യൂവേഴ്സ്.